March 28, 2026

പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

  • January 25, 2026
  • 0 min read

മരണത്തോട് പൊരുതി, ഒടുവിൽ, 3 പിഞ്ചുമക്കളെ തനിച്ചാക്കി അർച്ചന യാത്രയായി.

തൃശ്ശൂര്‍: തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ യിരുന്ന പെരിഞ്ഞനം ഓണപ്പറമ്പ് കോഴിപ്പറമ്പിൽ സുബീഷിന്റെ ഭാര്യ അര്‍ച്ചന ആണ് ഇന്നലെ വൈകീട്ട് അന്തരിച്ചത് 30 വയസ്സായിരുന്നു പ്രായം. ​ഹൃദയഭേദകമായ ഈ സംഭവം കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നടന്നത് വീടിനുള്ളിൽ വെച്ച് ഗുരുതരമായി പൊള്ളലേറ്റ അർച്ചനയെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് മരണം സംഭവിക്കുക ആയിരുന്നു അമ്മയുടെ സ്നേഹം തിരിച്ചറിയും മുൻപേ വിധി തട്ടിയെടുത്ത ആഷ്ന, ആദിക്, കൃഷ്ണ എന്നീ 3 മക്കളുടെയും, ഭര്‍ത്താവ് സുബീഷിന്റെയും വിധി പെരിഞ്ഞനം ഗ്രാമത്തിന് തന്നെ വലിയ നോവായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *