February 5, 2026

പത്രം വിതരണം ചെയ്യുന്നതിനിടെ വെട്ടേറ്റു; മേലഡൂരിൽ പത്ര ഏജന്റ് ഗുരുതരാവസ്ഥയിൽ

  • January 24, 2026
  • 0 min read
പത്രം വിതരണം ചെയ്യുന്നതിനിടെ വെട്ടേറ്റു; മേലഡൂരിൽ പത്ര ഏജന്റ്  ഗുരുതരാവസ്ഥയിൽ

മാള : മേലഡൂരിൽ പത്ര ഏജന്റിനെ ഹെൽമറ്റും മുഖമൂടിയും ധരിച്ച് ബൈക്കിൽ വന്ന ആൾ വാക്കത്തി കൊണ്ട് വെട്ടിപരിക്കേൽപ്പിച്ചു ചോരയിൽ കുളിച്ച് പ്ലാശേരി വർഗീസിനെ 65 എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ച മൂന്നുമണിക്ക് മേലഡൂർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം . മനോരമ മാതൃഭൂമി ദീപിക എന്നീ പത്രങ്ങളുടെ ഏജന്റ് ആണ് വർഗീസ്. ഹെൽമറ്റ് തിരിച്ച് ബൈക്കിൽ വന്നയാൾ പല ദിവസങ്ങളിലും വർഗീസിന്റെ കയ്യിൽ നിന്നും പത്രം മേടിക്കാറുണ്ട് . അപ്പോഴൊക്കെ ഇയാളുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് കടലാസുകൊണ്ട് മറക്കാറുണ്ടായിരുന്നു എന്തുകൊണ്ടാണ് നമ്പർ പ്ലേറ്റ് മറിച്ചത് എന്ന് വർഗീസ് ചോദിച്ചിട്ടുണ്ട്. അപ്പോൾ കുട്ടികൾ ചെയ്തതായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ തടിയൂരി . ഈ സംഭവം നൈറ്റ് ഡ്യൂട്ടി പോലീസിനോട് വർഗീസ്പറഞ്ഞിട്ടുണ്ട്‌. വർഗീസിനോടൊപ്പം രണ്ട് ഏജന്റ് മാരും പത്രം വിതരണം ചെയ്യുന്നണ്ടായിരുന്നു.അവരെ തള്ളി മാറ്റിയാണ് വർഗീസിനെ ബൈക്കിൽ വന്നയാൾ . നെഞ്ചിലും തലയിലും കയ്യിലും വെട്ടിപ്പരിക്കൽപ്പിച്ചത് വർഗീസിന്റെ കൈവിരലുകൾ മുറിഞ്ഞു പോയിട്ടുണ്ട് . ബൈക്കിന്റെ ഭൂരിഭാഗം ഭാഗങ്ങളും കടലാസുകൊണ്ട് മറച്ചിട്ടുണ്ടായിരുന്നു . പത്ര വിതരണ മേഖലയിൽ 10 വർഷത്തോളമായി .സിഐടിയു ചുമട്ടുതൊഴിലാളിയാണ് വർഗീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു ഭാര്യ ആനി. മൂന്ന് ആൺമക്കളുമുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *