February 5, 2026

നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് മറിഞ്ഞു:ഡ്രൈവർക്ക് പരുക്ക്

  • January 24, 2026
  • 0 min read
നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് മറിഞ്ഞു:ഡ്രൈവർക്ക് പരുക്ക്

.ചോറ്റി: ദേശീയപാതയിൽ ചോറ്റി നിർമലാരത്ത് നിയന്ത്രണംവിട്ട സ്കോർപിയോ വാൻ റോഡിന്റെ വശത്തെ മതിലിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കോരുത്തോട് സ്വദേശിയായ യുവാവ് ചെറിയ പരിക്കുകളോടെ രക്ഷപെട്ടു . ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിലുള്ള നിർമലാരം ഭാഗം സ്ഥിരം അപകടമേഖലയാണ്. നിരപ്പായ റോഡിൽ അമിത വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *