ഫെയ്സ് ക്രീം മാറ്റിവെച്ചതിനെച്ചൊല്ലിയ തർക്കം; അമ്മയെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച മകൾ അറസ്റ്റിൽ
എറണാകുളം പനങ്ങാട് ഫെയ്സ് ക്രീം മാറ്റി വെച്ചതിനു അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് അടിച്ചു തകർത്ത് മകള്‍.സരസു എന്ന 70 വയസ്സുകാരിയെ ആണ് മകള്‍ നിവ്യ 30 വയസ്സ് ആക്രമിച്ചത്.ഇക്കഴിഞ്ഞ പത്തൊൻപതാം തിയ്യതിയാണ് സംഭവം നടക്കുന്നത്. അന്നേ ദിവസം അമ്മയുടെ കഴുത്തിനു കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് വാരിയെല്ല് അടിച്ചു തകർത്തു എന്നാണ് എഫ് ഐ ആറില്‍ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.ഒരു കൊലപാതക കേസ് ,ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ,ലഹരി കേസ് എന്നിങ്ങനെ നിരവധി കേസില്‍ പ്രതിയാണ് നിവ്യ എന്ന് പോലീസ് അറിച്ചു.ഇവർ നിരന്തരമായി അമ്മയുമായി വഴക്കിടാർ ഉണ്ടെന്നും ആക്രമിക്കാർ ഉണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു.സംഭവം നടന്നതിന്റെ പിറ്റേ ദിവസമാണ് അമ്മ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുന്നത്.തുടർന്ന് ഒളിവില്‍ പോയ നിവ്യയെ വയനാട് മന്തവാടിയില്‍ നിന്ന് അല്‍പ സമയം മുൻപാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇപ്പോള്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ ഉള്ള നിവ്യയെ അവിടുത്തെ നടപടികള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു വരും. ഇവർ പിടിയിലാകുമ്പോള്‍ 10 വയസ്സുള്ള ഒരു കുട്ടിയും ഇവരുടെ കൂടെ ഉണ്ടായിയുന്നു എന്നാണ് റിപ്പോർട്ട്.നാട്ടില്‍ പ്രധാന ക്രിമിനല്‍ ആയ ഇവരെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കടുത്ത നടപടി എടുക്കാൻ ആണ് പോലീസ് തീരുമാനിച്ചത്


