സ്വയം സംരഭകയായി സ്ത്രീശാക്തികരണത്തിന്റെ മാതൃകയാവുകയാണ് സ്‌നേഹ


ബാങ്ക് ജോലി ഉപേക്ഷിച്ച് സ്വയം സംരംഭകയായ സ്‌നേഹ ഇപ്പോള്‍ മറ്റോരാള്‍ക്ക് കൂടി തന്റെ സ്ഥാപനത്തില്‍ ജോലി കൊടുത്ത് ആ കുടുംബത്തിന് കൂടി അത്താണിയാവുകയാണ്. ആലപ്പുഴ, മാവേലിക്കര, അറുനുറ്റിമംഗലത്തു തുടങ്ങിയ സ്‌നേഹയുടെ പേപ്പര്‍ ഗ്ലാസ്സ് നിര്‍മാണയൂണിറ്റ് ഒരു വനിത സംരംഭകയുടെത് എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടുകയാണ്. ബാങ്കില്‍ ഉണ്ടായിരുന്ന ജോലി ഉപോക്ഷിച്ചാണ് ഇവര്‍ ഈ യൂണിറ്റ് തുടങ്ങിയത്. വനിതാ യുണിറ്റ് ആയാണ് ആരംഭിച്ചത്. 10 ലക്ഷം രൂപ ലോണ്‍ എടുത്ത് 6 മാസം മുമ്പ് ആണ് ഇത് തുടങ്ങിയത് എന്ന് സ്‌നേഹ മലനാട് ടിവി യൊട് പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി പ്രവവര്‍ത്തിച്ച് സ്ഥാപനം നല്ലനിലയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും സ്‌നേഹ പറയുന്നു. നിലവില്‍ ആലപ്പുഴ ജില്ലയില്‍ മാത്രമാണ് പേപ്പര്‍ ഗ്ലാസിന്റെ വിതരണം. അത് വിപുലികരിക്കണം എന്ന് ആഗ്രഹം ഉണ്ട് എന്നും അവര്‍ അറിയിച്ചു. ഭര്‍ത്താവ് മഹേഷ, രണ്ട് കുട്ടികളും.

മലനാട് ടി. വി റിപ്പോര്‍ട്ടര്‍, അനീഷ് ചുനക്കര. വീഡിയോ റിപ്പോര്‍ട്ട്.

