March 27, 2026

മികച്ച കോളജ് – കാമ്പസ് വിദ്യാർത്ഥി യൂണിയനുളള നാലാമത് അഭിമന്യു അവാർഡിന് അപേക്ഷ ക്ഷണിച്ചു

  • January 20, 2026
  • 1 min read

എ കെ പി സി ടി എ ഏർപ്പെടുത്തുന്ന മികച്ച കോളജ് – കാമ്പസ് വിദ്യാർത്ഥി യൂണിയനുളള നാലാമത് അഭിമന്യു അവാർഡിന് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ മികച്ച കോളജ് – കാമ്പസ് യൂണിയനുകൾക്കായി എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അഭിമന്യു അവാർഡിനായുള്ള അപേക്ഷ ക്ഷണിച്ചു. 2024-25 വർഷത്തെ യൂണിയനാണ് അവാർഡ്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട റിപ്പോർട്ട് നൽകുന്ന പത്ത് യൂണിയനുകളുടെ പ്രതിനിധികളുമായി അവാർഡ് നിർണയസമിതി നേരിട്ടോ ഓൺലൈൻ ആയോ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുക. കോളജ് – കാമ്പസ് യൂണിയനുകൾ സാമ്പ്രദായിക രീതികളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ, സമകാലീന വിഷയങ്ങളോട് പുലർത്തുന്ന ആഭിമുഖ്യം, ഏറ്റെടുത്ത സവിശേഷമായ മറ്റ് പദ്ധതികളുടെ നിർവ്വഹണം തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിധി നിർണയം നടത്തുക. ഭരണഘടനാമൂല്യങ്ങൾ, മതനിരപേക്ഷത, ജനാധിപത്യം, പൗരസ്വാതന്ത്ര്യം, ലിംഗനീതി, ഭിന്നശേഷി സൗഹൃദം, വിമർശനാത്മക രീതി, ശാസ്ത്രാവബോധം, സാമൂഹ്യനീതി, പാരിസ്ഥിതിക അവബോധം, ദളിത് പക്ഷ സമീപനം, പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള സമീപനം, നാടോടി വിജ്ഞാനം, വികസന സങ്കൽപ്പം, പുരോഗമന വിദ്യാഭ്യാസദർശനം തുടങ്ങിയ മേഖലകളിൽ ഊന്നിയ കലാലയ പ്രവർത്തനങ്ങൾ,കലാ-സാഹിത്യ- സർഗാത്മക പ്രവർത്തനങ്ങൾ, വിനോദ പ്രവർത്തനങ്ങൾ, കലോൽസവ പങ്കാളിത്തം – സംഘാടനം, മാഗസിൻ പ്രവർത്തനങ്ങൾ, സെമിനാറുകൾ, സംവാദ സദസ്സുകൾ, മറ്റ് സംവിധാനങ്ങളുമായുള്ള പാരസ്പര്യത്തിലൂടെ കാമ്പസിൽ നടപ്പിലാക്കുന്ന വിവിധ പരിപാടികൾ എന്നിവ വിധിനിർണയത്തിൽ പ്രധാനമായും പരിഗണിക്കും. സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് കോളജുകൾ, സർവ്വകലാശാലാപഠന വിഭാഗങ്ങളിലെ യൂണിയനുകൾ എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാം. സർവ്വകലാശാലാ യൂണിയനുകളെ അവാർഡിന് പരിഗണിക്കുന്നതല്ല. സർവ്വകലാശാലകൾ വിജ്ഞാപനം ചെയ്തത് പ്രകാരം കോളജുകളിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷമുള്ള കാലയളവിലെ പ്രവർത്തനങ്ങൾ മാത്രമേ റിപ്പോർട്ടിൽ ചേർക്കാവൂ. എ കെ പി സി ടി എ വെബ്സൈറ്റ് www.akpcta.org വഴിയോ, https://forms.gle/2H3iF21ke9Sg3xyK7 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ലഭിക്കാൻ ഉള്ള അവസാന തീയ്യതി : 2026 ഫെബ്രുവരി 5 കോളജ് / കാമ്പസിൻ്റെ പേര്, 2024-25 ലെ യൂണിയൻ ഭാരവാഹികളുടെ പേര്, 2024-25 സ്റ്റാഫ് അഡ്വൈസർമാരുടെ വിവരങ്ങൾ, യൂണിയൻ ഉദ്ഘാടനം മുതൽ ഇങ്ങോട്ടേക്ക് നടന്ന വിവിധ പ്രവർത്തനങ്ങളുടെ പോസ്റ്റർ, മലയാളത്തിൽ തയ്യാറാക്കിയ ഹ്രസ്വറിപ്പോർട്ടുകൾ, അവയുടെ ഫോട്ടോകൾ, നോട്ടീസുകൾ, പത്ര കട്ടിങുകൾ, മറ്റ് വിവരങ്ങൾ, പ്രിൻസിപ്പൽ / സീനിയർ അധ്യാപകർ / സ്റ്റാഫ് അഡ്വൈസർ എന്നിവരിൽ ആരെങ്കിലും ഒരാളുടെ സാക്ഷ്യപ്പെടുത്തൽ പേജ് തുടങ്ങിയവ അടങ്ങിയ ഒരു റിപ്പോർട്ട് പി ഡി എഫ് രേഖയായി വേണം വെബ്സൈറ്റ് / ഗൂഗിൾ ഫോം വഴി അപ്‌ലോഡ് ചെയ്യാൻ. പേജുകളുടെ എണ്ണം സംബന്ധിച്ച് പ്രത്യേകമായ നിബന്ധന ഇല്ല. വിജയികൾക്ക് ചിത്രകാരനും ശിൽപിയും ആയ ഉണ്ണി കാനായി രൂപകൽപന ചെയ്ത എവർ റോളിങ് ട്രോഫി 2026 ഫെബ്രുവരി 28 ന് തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ എ കെ പി സി ടി എ 68-ാം സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് സമ്മാനിക്കും. ആദ്യ മൂന്ന് വർഷങ്ങളിൽ എരമല്ലിക്കര ശ്രീ അയ്യപ്പ, എറണാകുളം മഹാരാജാസ്, കോഴഞ്ചേരി സെൻ്റ് തോമസ് കോളജ് യൂണിയനുകൾക്ക് ആയിരുന്നു അവാർഡ്. കൂടുതൽ വിവരങ്ങൾക്ക്: 9447105370 ( ഡോ ജേക്കബ് എബ്രഹാം, സബ് കമ്മിറ്റി കൺവീനർ ) 9744145378 ( ലിജിൻ പി മാത്യു, ഐ ടി സെൽ കൺവീനർ )

Leave a Reply

Your email address will not be published. Required fields are marked *