February 5, 2026

മിഠായി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയ്ക്ക്, SBI കൊല്ലം അയത്തില്‍ ബ്രാഞ്ച് മാനേജര്‍ ടി.എ പ്രിജി രക്ഷകനായി

  • January 19, 2026
  • 1 min read

മിഠായി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയ്ക്ക് SBI കൊല്ലം അയത്തില്‍ ബ്രാഞ്ച് മാനേജര്‍ ടി.എ പ്രിജി രക്ഷകനായി

അമ്മയ്ക്കൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്ലം അയത്തില്‍ ബ്രാഞ്ചിലെത്തിയ 5വയസുകാരിക്കാണ് മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസം എടുക്കാന്‍ കഴിയാതെ വന്നത്.ഇതോടെ ബ്രാഞ്ച് മാനേജര്‍ നല്ലില കുഴിമതിക്കാട് ആയുഷ് ലാന്‍ഡില്‍ ടി.എ പ്രിജിയാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായി.അയത്തില്‍ സ്വദേശികളായ നിസാമിന്റെയും നസീമയുടെയും മകള്‍ എല്‍കെജി വിദ്യാര്‍ഥി സനു ഫാത്തിമയുടെ(5) തൊണ്ടയിലാണ് മിഠായി കുടുങ്ങിയത്. ഇക്കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം, അമ്മ ബാങ്കിടപാട് നടത്തുന്നതിനിടെ കസേരയില്‍ ഇരിക്കുകയായിരുന്ന കുട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. അമ്മ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. കണ്ണുകള്‍ തള്ളി ശ്വാസം നിലച്ച അവസ്ഥയിലായി. ഈ സമയം കാബിനില്‍ ഇരിക്കുകയായിരുന്ന മാനേജര്‍ പ്രിജി ഓടിയെത്തുകയായിരുന്നു. കുട്ടിയെ തലകീഴായി കമഴ്ത്തി നിര്‍ത്തി ഒരു കൈ കൊണ്ട് അമര്‍ത്തുകയും മറ്റൊരു കൈകൊണ്ട് മുതുകില്‍ തട്ടി. പെട്ടെന്ന് കുട്ടിയുടെ വായില്‍ നിന്ന് മിഠായി തെറിച്ചു പുറത്തേയ്ക്ക് വീണ് കുടെ ഛര്‍ദിക്കുകയും ചെയ്തതെടെ കുട്ടി രക്ഷപ്പെടുകയായിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *