അവല്‍വാസിയുടെ അതിർത്തി തർക്കം തീർക്കാൻ എത്തിയ യുവാവിനെ കാത്തിരുന്നത് മരണം

കുണ്ടറ: ഒരു നിമിഷത്തെ വാക്കേറ്റവും അതിർത്തി തർക്കവും ഒരു കുടുംബത്തിന്റെ താളം തെറ്റിച്ചു. ഞായറാഴ്ച പുലർച്ചെ നെടുമ്പന ഇടപ്പനയത്തുണ്ടായ സംഘർഷത്തിൽ കേരളപുരം സ്വദേശി സജിത്ത് ദാരുണമായി മരണപ്പെട്ടു 25 വയസ്സായിരുന്നു. സജിത്തിന്റെ മരണവാർത്തയറിഞ്ഞ നടുക്കത്തിലാണ് നാട്.. അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു സജിത്തും, സഹോദരൻ സുജിത്തും. എന്നാൽ, ആ സമാധാനശ്രമം ഒടുവിൽ വലിയൊരു ദുരന്തത്തിലാണ് കലാശിച്ചത്. വാക്കേറ്റത്തിനിടെ കുത്തേറ്റ സജിത്ത് സംഭവസ്ഥലത്തുവെച്ച് തന്നെ മരണത്തിന് കീഴടങ്ങി.. തന്റെ സഹോദരന്റെയും, ബന്ധുക്കളുടെയും കൺമുന്നിൽ വെച്ചാണ് സജിത്ത് പിടഞ്ഞ് മരിച്ചത്. ആക്രമണത്തിൽ സജിത്തിന്റെ സഹോദരൻ സുജിത്തിന്റെ (28) നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ബന്ധുവായ അശ്വിൻ (18) ഉൾപ്പെടെ മറ്റു 3 ആളുകളും പരിക്കേറ്റ് ചികിത്സയിലാണ്. ഒരു പുലർച്ചെ അപ്രതീക്ഷിതമായി എത്തിയ ഈ വാർത്ത സജിത്തിന്റെ കുടുംബത്തെ തളർത്തിയിരിക്കുകയാണ്. അക്രമിസംഘത്തിന്റെ ക്രൂരതയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കി


