February 5, 2026

പിതാവിന് പിന്നാലെ മാതാവും ബസ് കയറിയിറങ്ങി മരിച്ചതൊടെ, മകന്‍ സ്വയം മരണത്തിന് കീഴടങ്ങി

  • January 19, 2026
  • 0 min read

പിതാവിന് പിന്നാലെ മാതാവും ബസ് കയറിയിറങ്ങി മരിച്ചതൊടെ മകന്‍ സ്വയം മരണത്തിന് കീഴടങ്ങി

അച്ഛനു പിന്നാലെ അമ്മയും ബസ് കയറിയിറങ്ങി മരിച്ചു; അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നാളെ നടക്കാനിരിക്കെ മകന്‍
അച്ഛനു പിന്നാലെ അമ്മയും ബസ് കയറിയിറങ്ങി മരിച്ചു; അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നാളെ നടക്കാനിരിക്കെ കലേഷിനെ സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

അച്ഛനു പിന്നാലെ അമ്മയും ബസ് കയറിയിറങ്ങി മരിച്ചതോടെ വീട്ടില്‍ ഒറ്റപ്പെട്ടതില്‍ മനംനൊന്ത്, അവിവാഹിതനായ യുവാവ് ജീവനൊടുക്കി. നിര്‍മാണ തൊഴിലാളിയായ മൈനാഗപ്പള്ളി കോവൂര്‍ കാവിന്റെ മേലേതില്‍ . കലേഷ് കുമാറിനെ (45)യാണ് മരിച്ച നിലയില്‍ വൈകിട്ട് ആറിനു വീട്ടില്‍ കണ്ടെത്തിയത്.

തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അമ്മ ശാന്തമ്മ 11ന് ഉച്ചയ്ക്കാണ് തോപ്പില്‍ മുക്കില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി മരിച്ചത്. ചവറയില്‍ പോകാന്‍ ബസ് നിര്‍ത്തിയിരിക്കുന്നത് കണ്ട് ബസിനു മുന്നിലൂടെ വേഗത്തില്‍ ഓടിയെത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇത് ശ്രദ്ധിക്കാതിരുന്ന ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തതോടെ ശാന്തമ്മയെ തട്ടി. റോഡില്‍ വീണതോടെ കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. വീട്ടില്‍ സ്ഥല പരിമിതിയുള്ളതിനാല്‍ സമീപത്തുള്ള സഹോദരിയുടെ വീട്ടിലാണ് ശാന്തമ്മയെ സംസ്‌ക്കരിച്ചത്.

        മരണാനന്തര ചടങ്ങുകള്‍  നടക്കാനിരിക്കെയാണ് കലേഷിനെ സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അച്ഛന്‍ സോമരാജന്‍ പിള്ള എട്ട് വര്‍ഷം മുന്‍പ് ചേനങ്കര ജംക്ഷനില്‍ സ്വകാര്യ ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ വാതില്‍ തട്ടി അതേ ബസിന്റെ അടിയില്‍ വീണു ചക്രങ്ങള്‍ കയറി ഇറങ്ങി മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *