റെയില്‍വേസ്‌റ്റേഷനിലേയ്ക്കുള്ള യാത്രയില്‍ വിധി കവര്‍ന്നു

റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ വിധി തടസ്സമായി, കുറ്റിപ്പുറത്ത് അയ്യപ്പഭക്തരുടെ ബസിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞു, 21കാരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി…
നിലമ്പൂര്‍: ദേശീയപാതയില്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ ഉണ്ടായ വാഹന അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ പെണ്‍കുട്ടി മരിച്ചു. നിലമ്പൂര്‍ സ്വദേശിനി റിഫ ആണ് മരിച്ചത് 21 വയസ്സായിരുന്നു. കൂടെ ഉണ്ടായിരുന്ന ഇരിമ്പിളിയം വെണ്ടല്ലൂര്‍ സ്വദേശിനിയായ സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു..
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ കയറാന്‍ പോകുന്നതിന് ഇടെയാണ് അപകടം സംഭവിച്ചത്. ദേശീയപാത വികസനം നടക്കുന്ന ഭാഗത്തുവെച്ച് കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് പെണ്‍കുട്ടികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയി ഇറങ്ങുകയുമായിരുന്നു...


