February 5, 2026

വിദ്യാര്‍ഥിനികള്‍ തൂങ്ങിമരിച്ച സംഭവം: അന്വേഷണം വ്യാപിപ്പിക്കുന്നു

  • January 19, 2026
  • 0 min read

കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശീലകരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ഹോസ്റ്റലിലെ താമസക്കാരായ 15 വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. നാട്ടിലേക്കുപോയ വിദ്യാര്‍ഥികള്‍ മടങ്ങിവരുന്നമുറയ്ക്ക് അവരുടെയും മൊഴികളെടുക്കും.

സാന്ദ്രയുടെ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കാന്‍ അന്വേഷണസംഘാംഗങ്ങള്‍ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. വൈഷ്ണവിയുടെ രക്ഷിതാക്കളുടെ മൊഴിയും വരുംദിവസങ്ങളില്‍ രേഖപ്പെടുത്തും. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ വിശദമായ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തുമെന്ന് അന്വേഷണച്ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ ഒരാഴ്ചയോളമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *