ദില്ലി: ബോംബ് ഭീഷണിയെ തുടര്‍ന്ന വിമാനം തിരിച്ചിറക്കി. ദില്ലിയില്‍ നിന്ന് ബഗ്ദോഗ്രയിലേക്ക് പറന്നുയര്‍ന്ന ഇന്റിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കി. ലഖ്നൗ വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിനുള്ളിലെ ശുചിമുറിക്കകത്ത് നിന്ന് കണ്ടെത്തിയ ടിഷ്യൂ പേപ്പറിലാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ വലിയ തോതില്‍ പരിശോധന നടത്തി.ഇന്റിഗോയുടെ 6E 6650 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. വിവരം ഉടന്‍ തന്നെ അധികൃതരെ അറിയിക്കുകയും വിമാനം ലഖ്നൗവില്‍ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരുടെയും, ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് ഭീഷണി ഉയര്‍ന്നതിന് പിന്നാലെ വിമാനം തിരിച്ചിറക്കിയതെന്നും ഇന്റിഗോ വാര്‍ത്താക്കുറിപ്പിറക്കി. യാത്രാക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചതിനൊപ്പം അവര്‍ക്ക് മറ്റ് യാത്രാസൗകര്യങ്ങള്‍ ഒരുക്കുമെന്നും കമ്പനി അറിയിച്ചു.വിമാനത്തിലെ ശുചിമുറിക്കകത്ത് നിന്ന് ലഭിച്ച ടിഷ്യു പേപ്പറില്‍ ബോംബ് എന്ന് മാത്രം ഇംഗ്ലീഷിലാണ് എഴുതിയിരുന്നതെന്നാണ് സൂചന. ബോംബ് സ്ക്വാഡും സിഐഎസ്എഫ് സംഘവും ലഖ്നൗവില്‍ വച്ച് വിമാനം പരിശോധിച്ചു. ഇന്ന് രാവിലെ 8:46 നാണ് വിമാനം ദില്ലിയില്‍ നിന്ന് പുറപ്പെട്ടത്. പിന്നീട് 9.17 ന് വിമാനം ലഖ്നൗവില്‍ തിരിച്ചിറക്കുകയും ചെയ്തു. വിമാനം പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്തിയില്ല.
മിന്നൽ പ്രളയം :ഒമാനിൽ മരണപ്പെട്ട പാലക്കാട് തൃത്താല സ്വദേശികളായ യൂസഫും ഷംലയുംഒമാനിലുണ്ടായ മിന്നൽ പ്രളയത്തിലാണ് തൃത്താല സ്വാദേശികളായ ഞാങ്ങാട്ടിരി മാളിയേക്കൽഷംല