വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
മൂവപ്പാടം :വെള്ളം നിറച്ച ബക്കറ്റിൽ വീണ ഒന്നര വയസുകാരന് ദാരുണാന്ത്യം.പത്താഴപുരക്കൽ ഷാജി (അഫ്സൽ)യുടെ മകൻ സിദാൻ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.


