February 5, 2026

വേങ്ങരയിൽ കെട്ടിടത്തിന് മുകളിൽ മൃതദേഹം: ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

  • January 11, 2026
  • 0 min read
വേങ്ങരയിൽ കെട്ടിടത്തിന് മുകളിൽ മൃതദേഹം: ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

.​​മലപ്പുറം: വേങ്ങര പാക്കടപ്പുറത്ത് കെട്ടിടത്തിന് മുകളിൽ മൃതദേഹം കണ്ടെത്തി. കുറുക്കൻ പീടിക ഉള്ളാട്ടുപറമ്പ് സ്വദേശി നീലാണ്ടൻ ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.​സംഭവസ്ഥലത്തെത്തിയ വേങ്ങര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ട്രോമ കെയർ പ്രവർത്തകർ, നാട്ടുകാർ, മലബാർ എമർജൻസി ആംബുലൻസ് ഡ്രൈവർ ഫാസിൽ വെളിമുക്ക് എന്നിവർ പോലീസ് നടപടികൾക്ക് സഹായവുമായി കൂടെയുണ്ടായിരുന്നു. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *