May 8, 2026

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ജോലി ഒഴിവുകള്‍

  • January 10, 2026
  • 1 min read

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുതല്‍ ടിക്കറ്റ് കൗണ്ടര്‍ അസിസ്റ്റന്റ് വരെ ആകെ 13 ഒഴിവുകളുണ്ട്. എസ് എസ് എല്‍ സി പാസായവര്‍ക്ക് മുതല്‍ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍)
ഒരു ഒഴിവാണ് ഉള്ളത്
36,600 മുതല്‍ 79200 വരെ ശമ്പളം ലഭിക്കാം
സിവില്‍ എഞ്ചിനീയറിങ് 55% മാര്‍ക്കോടെ പാസായിരിക്കണം.
ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

സയന്റിഫിക് ഓഫീസര്‍
അകെ നാല് ഒഴിവുകളുണ്ട്
32300 മുതല്‍ 68700 വരെ ശമ്പളം ലഭിക്കാം
മാത്തമാറ്റിക്‌സ്,ഫിസിക്‌സ്,കെമസ്ട്രി ,ഇലക്ട്രോണിക്‌സ്, കമ്ബ്യൂട്ടര്‍ സയന്‍സ് ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ എം എസ് സി. അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ബി ടെക്ക് പൂര്‍ത്തിയാക്കിയിരിക്കണം.

സബ് എഞ്ചിനീയര്‍ (സിവില്‍)
ആകെ ഒരു ഒഴിവാണ് ഉള്ളത്
26500- 56700 രൂപ വരെ ശമ്പളം ലഭിക്കാം
സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം
ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

ഇലക്ടോണിക് മെക്കാനിക്
ആകെ ഒരു ഒഴിവാണ് ഉള്ളത്
17500 – 39500 രൂപ വരെ ശമ്പളം ലഭിക്കാം
ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമയോ അല്ലെങ്കില്‍ ഇലക്ട്രിക്ക് വിഷയത്തില്‍ ഐ ടി ഐ യോ പാസായിരിക്കണം.
ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

സബ് സ്റ്റേഷന്‍ അസിസ്റ്റന്റ്
ആകെ ഒരു ഒഴിവാണ് ഉള്ളത്
17500 – 39500 രൂപ വരെ ശമ്പളം ലഭിക്കാം
ഇലക്ട്രിക്ക് എഞ്ചിനീറിങ്ങില്‍ ഡിപ്ലോമ

വയര്‍മാന്‍ ലൈസെന്‍സ് ആന്‍ഡ് പെര്‍മിറ്റ്
ബന്ധപ്പെട്ട മേഖലയില്‍ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്
ജനറല്‍ ഇലക്ട്രിഷന്‍
ആകെ ഒരു ഒഴിവാണ് ഉള്ളത്
17500 – 39500 രൂപ വരെ ശമ്പളം ലഭിക്കാം
പത്താം ക്ലാസ്, ഇലക്ട്രിക്കലില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ ടി ഐ മിനിമം 55% മാര്‍ക്ക്
ബന്ധപ്പെട്ട മേഖലയില്‍ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്
ആകെ ഒരു ഒഴിവാണ് ഉള്ളത്
18,000 – 41500 രൂപ വരെ ശമ്പളം ലഭിക്കാം

ബി കോം അല്ലെങ്കില്‍ ബി എസ് സി മാത്‌സ്
കെ ജി ടി ഇ ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയര്‍)
ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

റിസപ്ഷനിസ്റ്റ്
ആകെ ഒരു ഒഴിവാണ് ഉള്ളത്
17500 – 39500 രൂപ വരെ ശമ്പളം ലഭിക്കാം
ഏതെങ്കിലും വിഷയത്തില്‍ ബിരുദം
ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയം
ഇംഗ്ലീഷില്‍ ഭാഷാ പ്രാവിണ്യം

ടിക്കറ്റ് കൗണ്ടര്‍ അസിസ്റ്റന്റ്
ആകെ ഒരു ഒഴിവാണ് ഉള്ളത്
17500 – 39500 രൂപ വരെ ശമ്പളം ലഭിക്കാം
പ്രീ ഡിഗ്രി/എസ് എസ് എല്‍ സി

കെ ജി ടി ഇ ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയര്‍)
ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

തീയേറ്റര്‍ അസിസ്റ്റന്റ്
ആകെ ഒരു ഒഴിവാണ് ഉള്ളത്
16,500 – 35700 രൂപ വരെ ശമ്പളം ലഭിക്കാം
എസ് എസ് എല്‍ സി പാസായിരിക്കണം.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക

https://kstmuseum.com/wp-content/uploads/2025/12/ksstm-notification.pdf

Leave a Reply

Your email address will not be published. Required fields are marked *