മാഷണ ശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍.

മാഷണ ശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. അറുമ്പാക്കം മെട്രോ സ്റ്റേഷനു സമീപം ചായക്കട നടത്തുന്ന ശ്രീനിവാസന്റെ ഭാര്യ അമുത (45) കൊല്ലപ്പെട്ടതില്‍ ജൂസ് കട ഉടമയും ചെന്നൈ സ്വദേശിയുമായ ശാന്തകുമാറാണ് (28) പിടിയിലായത്.വ്യാഴാഴ്ച വൈകിട്ട് ആറോടെയാണു സംഭവം.കടയില്‍നിന്നു മടങ്ങിയ അമുതയെ പിന്തുടര്‍ന്ന ശാന്തകുമാര്‍, വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ആക്രമിച്ചത്. മോഷണശ്രമം യുവതി ചെറുത്തതോടെ കത്തി കൊണ്ടു കുത്തി വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. വീട്ടില്‍ നിന്നു പുക ഉയരുന്നതു കണ്ട പ്രദേശവാസികളാണ് അമുതയുടെ മൃതദേഹം കണ്ടെത്തിയത്.അമുത സ്ഥിരമായി ധരിക്കുന്ന 10 പവനോളം തൂക്കം വരുന്ന സ്വര്‍ണമാല കൈക്കല്‍ ആക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ വീണു കാലൊടിഞ്ഞ ഇയാളുടെ പക്കല്‍ നിന്ന് സ്വര്‍ണ മോതിരവും കമ്മലും പിടിച്ചെടുത്തു. മോഷണം മാത്രമാണോ കൊലയ്ക്കു പിന്നിലെ കാരണമെന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.




