കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് (കെഎസ്പിഎസ്) കോട്ടയം ജില്ലാ സമ്മേളനം

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് (കെഎസ്പിഎസ്) കോട്ടയം ജില്ലാ സമ്മേളനം കടുത്തുരുത്തിയിൽ വച്ച് നടന്നു…. കടുത്തുരുത്തി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് (കെഎസ്പിഎസ്) കോട്ടയം ജില്ലാ സമ്മേളനം സ്വർഗീയ ഡോക്ടർ ഹെഡ് ഗേവാർ നഗറിൽ കോട്ടയം ജില്ലാ പ്രസിഡണ്ട് കെ വി വിജയകുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ബി ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു…… കേരളത്തിൽ പിണറായി വിജയനെ മാറ്റിനിർത്തി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ,ആ പ്രസ്ഥാനത്തിന് കരുത്തുള്ളതിനാൽ 65 / 70……സീറ്റ് നേടി ഒറ്റക്കക്ഷി ആവാൻ സാധ്യത ഉണ്ട്. എന്നാൽ മറിച്ച് ആണെങ്കിൽ പച്ചപിടിച്ച കേരളം ഉണ്ടാവുന്നത് കാണേണ്ടിവരും എന്നും അദ്ദേഹം മുസ്ലിം ലീഗിനെ ചാരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു….. ജില്ലാ സെക്രട്ടറി എം ജയരാജ് സ്വാഗതം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘ് വിഭാഗ് കാര്യവാഹ് ആർ സാനു, ബിഎംഎസ് ജില്ലാ സെക്രട്ടറി പിആർ രാജീവ്, ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് അശ്വന്ത് മാവലശ്ശേരി,കേരള എംജി ജില്ലാ സെക്രട്ടറി കെ എൻ മനോജ് കുമാർ, കെഎസ്പിഎസ് കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറി ടി ആർ ശിവശങ്കരപ്പിള്ള, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു…….. തുടർന്ന് നടന്ന മാതൃ സദസ്സിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ എൻ രമാദേവിയുടെ അധ്യക്ഷതയിൽ ദേശീയ സേവാഭാരതി,കേരള സംസ്ഥാന കാര്യദർശി ഡോക്ടർ പി ആർ ജയലക്ഷ്മി അമ്മാൾ മാതൃ സദസ്സ് ഉദ്ഘാടനം നടത്തി….. ഗിരിജ ബാലകൃഷ്ണൻ പി ബി സുധാകുമാരി എന്നിവർ സംസാരിച്ചു….. തുടർന്ന് സംഘടനാ സമ്മേളനവും, വരവ് ചിലവ് കണക്കും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു




