February 5, 2026

സിനിമാതാരങ്ങളുടെ ക്രിക്കറ്റ് പൂരം നാളെ മുതല്‍ 6 ദിിവസം മലനാട് ടി വിയില്‍ ലൈവ്

  • January 9, 2026
  • 0 min read
സിനിമാതാരങ്ങളുടെ ക്രിക്കറ്റ് പൂരം നാളെ മുതല്‍ 6 ദിിവസം മലനാട് ടി വിയില്‍ ലൈവ്

കൊച്ചി : നാളെ ആരംഭിക്കുന്ന മലയാള സിമാതാരങ്ങള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരം മലനാട് ടി വിയില്‍ 6 ദിവസം ലൈവ്. മറ്റോരു ചാനലിലും ഈ മത്സരം കാണാനാകില്ല. 2026 ജനുവരി 10 മുതല്‍ ജനുവരി 16 വരെ ആണ് സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍, കാക്കനാട് രാജഗിരി മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വച്ചാണ് 6 ദിവസങ്ങള്‍ നീളുന്ന പ്രമുഖ സിനിമാതാരങ്ങള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരം നടക്കുക. വെള്ളിത്തിരയിലെ മി്ന്നും താരങ്ങളായ ഉണ്ണിമുകുന്ദന്‍, അസിഫ് അലി, ഷൈന്‍ നിഗം, വിനു മോഹന്‍, ഷൈജു വിത്സന്‍, ആന്റണി പേരുമ്പാവൂര്‍, സണ്ണി വേയിന്‍, ഷൈന്‍ ടോം ചാക്കോ, മുഹ്‌മ്മദ് റാഫി, ശ്രീകാന്ത് മുരളി, രാജ് മാത്തുക്കുട്ടി, പാഷാണം ഷാജി, ലാല്‍ ജൂനിയര്‍, ഷൈജൂ കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, പ്രദീപ് പള്ളുരുത്തി, ജോണ്‍ കൈപ്പള്ളി, ജോര്‍ജ്ജ് എസ് തുടങ്ങിയവര്‍ 16 ടീമുകളുടെ നായകരായി മത്സരത്തില്‍ പങ്കെടുക്കുന്നു. 5 ദിവസവും മുഴുവന്‍ മത്സരങ്ങളും ജിയോ ടിവിയിലടക്കം ലോകമെങ്ങും മലനാട് ടി വി ലൈവ് ആയി കാണി്ക്കുന്നു. വിവിധ ടീമുകളിലായി 200 ലധികം സിനിമാതാരങ്ങളും മറ്റ് പിന്നണി പ്രവര്‍ത്തകരും, മാധ്യമ പ്രവര്‍ത്തകരും മത്സരങ്ങളില്‍ പങ്കെടുക്കുന്നു. ഒരു ദിവസം 5 കളികളാണ് നടക്കുക. തുടര്‍ച്ചയായി 6 ദിവസമാണ് കളികള്‍. പ്രോഡ്യുഴേസ് ടീം ഉണ്ണി മുകുന്ദന്‍ നയിക്കുന്നു. ഡയറക്ടേഴ്സ് ടീമിനെ ഷൈജു വിത്സണ്‍ ആണ് നയിക്കുക. ആന്റണി പെരുമ്പാവൂര്‍ ഓണ്‍ ലൈന്‍ റൈഡേഴ്സ് ടിമിനെയും, പാഷാണം ഷാജി മാ ഫൈറ്റേഴ്സ് ടിമിനേയും, ലാല്‍ ജൂനിയര്‍ ഐഡിയ എവല്യൂഷന്‍ ടീം, സണ്ണി വെയിന്‍ മിലേനിയം സ്റ്റാര്‍ഴ്സ് ടീം , സിനി വാരിയേഴ്സ് ടീം ഷൈജു കുറുപ്പ്, സുവി സ്‌റ്റൈക്കേഴ്സ് ടീം ഷൈന്‍ റ്റോം ചാക്കോ യും ഷറീഫ് യു ഡിന്‍, മേലഡി ഹീറോസ് ടീം പ്രദീപ് പള്ളുരുത്തിയും, കിങ്ങ് മേക്ഴ്സ് ടീം ജോണ്‍ കൈപ്പള്ളിയും, കോറിയോഗ്രാഫേഴ്സ് ടീം ഷൈന്‍ നിഗം, റോയല്‍ സിനിമ സ്റ്റൈക്കേഴ്സ് ടീം മുഹമ്മദ് റാഫിയും, എം എസ് ജി ടീം വിനു മോഹനനും. ഐ ആം ഇന്സ് ടീം ശ്രീകാന്ത് മുരളിയും, മീഡിയ സ്ടൈക്കേഴ്സ് ടീം രാജ് മാത്തുക്കുട്ടിയും, സി എസ് കെ ടീം ജോര്‍ജ്ജ് എസും നയിക്കും വെള്ളിത്തിരയിലെ എല്ലാ സിനിമാത്താരങ്ങളെയും ദീര്‍ഘ നേരം വളരെ അടുത്തു കാണുവാനും അവരുടെ കളി അടുത്ത് കണ്ട് ആസ്വദിക്കാനും ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ് സിനിമാ ആസ്വാദകരായ മലയാളികള്‍ക്ക് കൈവന്നിരിക്കുന്നത്. സ്റ്റേഡിയത്തില്‍ വിവിധ ജൈവ ഉത്പന്നങ്ങളുടെ പവലിയനുകളും, പേയിഡഡ് ഫുഡ് കോര്‍ട്ടും, മറ്റ് സാങ്കേതിക, അടിയന്തിര ചികിത്സ സൗകര്യങ്ങളും എല്ലാം സജ്ജമായിരിക്കും എന്ന് മുഖ്യ മീഡിയ പാര്‍ട്ടണ്‍ മലനാട് ടി വി ചാനല്‍ എം ഡി ഡോ.ജയേഷ് മാധ്യമ പ്രവര്‍ത്തക

Leave a Reply

Your email address will not be published. Required fields are marked *