സ്‌ക്കൂളില്‍ പോകും വഴി ഹെഡ്മാസ്റ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
സ്‌ക്കൂളില്‍ പോകും വഴി ഹെഡ്മാസ്റ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.കോട്ടയം പുതുപ്പള്ളി പരിയാരം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ രാജശേഖരന്‍ തമ്പിയാണ് (53) മരിച്ചത്, ഇദ്ദേഹം കൊല്ലം സ്വദേശിയാണ്.രാവിലെ കൊല്ലത്തുനിന്ന് പുതുപ്പള്ളിയിലെ സ്‌കൂളിലേക്ക് വന്ന ഹെഡ്മാസ്റ്റര്‍ക്ക് മാങ്ങനത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു, തുടര്‍ന്ന് ഇവിടുത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തി. പിന്നീട് കോട്ടയം തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.




