February 5, 2026

മുണ്ടക്കയത്ത് കാട്ടുപോത്ത് ചത്തത് മറ്റു വന്യജീവികളുടെ ആക്രമണത്തില്‍നിന്നേറ്റ മുറിവിനെ തുടര്‍ന്ന്

  • January 7, 2026
  • 1 min read
മുണ്ടക്കയത്ത് കാട്ടുപോത്ത് ചത്തത് മറ്റു വന്യജീവികളുടെ ആക്രമണത്തില്‍നിന്നേറ്റ മുറിവിനെ തുടര്‍ന്ന്

.മുണ്ടക്കയം – കോരുത്തോട് റോഡില്‍ വണ്ടന്‍പതാല്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപം കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം; കാട്ടുപോത്ത് ചത്തത് മറ്റു വന്യജീവികളുടെ ആക്രമണത്തില്‍ നിന്നേറ്റ മുറിവിനെ തുടര്‍ന്ന്. വെടിയേറ്റു എന്നുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോത്തിന് 14 വയസ് പ്രായം കണക്കാക്കുന്നു. പോത്തിന്റെ ശരീരത്തിലേറ്റ മുറിവുകള്‍ക്ക് പഴക്കമുണ്ട്. തേക്കടിയില്‍ നിന്ന് ഫോറസ്റ്റ് ഡോക്ടര്‍ എത്തി പരിശോധന നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നു രാവിലെയാണ് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജനവാസ മേഖലയ്ക്ക് സമീപം വന്യമൃഗത്തെ ചത്ത നിലയില്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *