ഇസ്രായേലുമായി തന്ത്രപ്രധാനമായ ചുവടുവെപ്പുകള്‍ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇസ്രായേലുമായി ചേര്‍ന്ന് പുതിയ വര്‍ഷത്തില്‍ തന്ത്രപ്രധാനമായ ചുവടുവെപ്പുകള്‍ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബുധനാഴ്ച ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് വ്യക്തമാക്കി. ഇസ്രായേല്‍ ജനതയ്ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന മോദി, നെതന്യാഹുവിനെ തന്റെ ‘സുഹൃത്ത്’ എന്നാണ് എക്‌സിലൂടെ വിശേഷിപ്പിച്ചത്.


