February 5, 2026

ക്ഷേത്രവളപ്പിൽ ആന ഇടഞ്ഞു :പാപ്പാന്മാര്‍ക്ക് പരിക്ക്

  • January 7, 2026
  • 0 min read
ക്ഷേത്രവളപ്പിൽ ആന ഇടഞ്ഞു :പാപ്പാന്മാര്‍ക്ക് പരിക്ക്

വയനാട് : ഉത്സവത്തിനിടെ ആന ഇടഞ്ഞു രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. വയനാട് പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ശിവന്‍ എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്. പാപ്പാന്‍മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളച്ചു.ക്ഷേത്രത്തില്‍ വലിയ തോതില്‍ ഭക്തജനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും കാര്യമായ പരിക്കുകളേറ്റില്ലെന്നത് ആശ്വാസകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *