February 5, 2026

“ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകർ” : ‘സർവ്വം മായ’യുടെ വിജയത്തിൽ നിവിൻ പോളി നന്ദിയോടെ

  • January 5, 2026
  • 1 min read
“ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകർ” : ‘സർവ്വം മായ’യുടെ വിജയത്തിൽ നിവിൻ പോളി നന്ദിയോടെ

ദൈവത്തെപ്പോലെ കൂടെനിന്നത് പ്രേക്ഷകർ”; ‘സർവ്വം മായ’യുടെ വിജയത്തിൽ നിവിൻ പോളി ബോക്സ് ഓഫീസിൽ തരംഗമായി മാറിയ ‘സർവ്വം മായ’ എന്ന ചിത്രത്തിന്റെ വിജയത്തിന് പ്രേക്ഷകരോട് ഹൃദയം തൊട്ട് നന്ദി പറഞ്ഞ് നിവിൻ പോളി. കൊച്ചിയിലെ തിയേറ്റർ സന്ദർശനത്തിനിടെയായിരുന്നു താരം ആരാധകരോട് മനസ്സ് തുറന്നത്.മലയാള സിനിമയുടെ വളർച്ചയിൽ ഈ വിജയം തനിക്ക് വ്യക്തിപരമായി ഏറെ പ്രാധാന്യമുള്ളതാണെന്ന് നിവിൻ പറഞ്ഞു. കരിയറിലെ പ്രതിസന്ധികളും പ്രേക്ഷക പിന്തുണയും തന്റെ കരിയറിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും താരം വൈകാരികമായി സംസാരിച്ചു.”പല പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോൾ ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകരാണ്. ആ പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി പ്രേക്ഷകർക്ക് വേണ്ടി മാത്രമുള്ള സിനിമകൾ ചെയ്യാനാണ് ആഗ്രഹം,” നിവിൻ വ്യക്തമാക്കി.കുടുംബപ്രേക്ഷകരെ മുന്നിൽക്കണ്ടാണ് ഈ സിനിമ ഒരുക്കിയത്. എന്നാൽ പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നല്ലൊരു സിനിമ മലയാളികൾക്ക് നൽകണം എന്ന ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *