തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ വൻ തീപിടുത്തം: ബൈക്കുകൾ കത്തി നശിച്ചു
തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ വൻ തീപിടുത്തം. 500 ൽ അധികം ബൈക്കുകൾ കത്തി നശിച്ചു. സ്റ്റേഷനിൽ നിർത്തിയിട്ട തിരുവനന്തപുരം ഡിവിഷന്റെ എഞ്ചിനിലേക്കും തീ പടർന്നു. റെയിൽവേ ഇലട്രിക് കേബിളിൽ നിന്നാണ് തീ പിടുത്തം ഉണ്ടായതെന്ന് ദൃക്സാക്ഷി. രണ്ടാമത്തെ പ്ലാറ്റ്ഫോമിന് സമീപത്തെ പാർക്കിങ്ങ് ഏരിയയിൽ ആണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ഒഴിവായത് വൻ ദുരന്തം.രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി.പാർക്കിങ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു.
