തുറുപ്പുഗുലാനിലെ പ്രധാന കഥാപാത്രം: നെല്ല്യക്കാട്ട് മഹാദേവൻ ചരിഞ്ഞു
നെട്ടൂർ ശിവക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച നെല്ല്യക്കാട്ട് മഹാദേവൻ എന്ന ആന ചരിഞ്ഞു. ഇന്നലെ വെകീട്ട് നാലുമണിയോടെയാണ് ആന ചരിഞ്ഞത്.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ലോറിയില്‍ കയറ്റുന്നതിനിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു മമ്മൂട്ടിയുടെ ‘തുറുപ്പുഗുലാൻ’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായിട്ടുള്ള ആനയാണ് നെല്ല്യക്കാട്ട് മഹാദേവൻ.


