February 5, 2026

കൊച്ചിയിൽ സിനിമാക്കാർക്ക് കൊക്കെയിൻ എത്തിച്ചു; പുതുവത്സര പാർട്ടി ലക്ഷ്യം, പിന്നിൽ ‘ചോക്ലേറ്റ് ബിനു’

  • December 31, 2025
  • 0 min read
കൊച്ചിയിൽ സിനിമാക്കാർക്ക് കൊക്കെയിൻ എത്തിച്ചു; പുതുവത്സര പാർട്ടി ലക്ഷ്യം, പിന്നിൽ ‘ചോക്ലേറ്റ് ബിനു’

കൊച്ചി നഗരത്തിലെ പ്രധാന ലഹരി ഇടപാടുകാരിലൊരാളായ ‘ചോക്ലേറ്റ് ബിനു’വിൽ നിന്നാണ് കൊക്കെയിൻ ലഭിച്ചതെന്ന് ഡെയ്സൻ പോലീസിനോട് മൊഴി നൽകി. ഒരു ഗ്രാം കൊക്കെയിൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു 12,000 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും, അതിൽ 6,000 രൂപ മാത്രമാണ് തന്റെ കമ്മീഷനെന്നും ഡെയ്സൻ വ്യക്തമാക്കി.പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് കൂടുതൽ ലഹരിമരുന്നുകൾ കൊച്ചിയിലെത്തിച്ചിരുന്നുവെന്നും, ഇതിൽ വലിയൊരു പങ്ക് ഇതിനകം വിതരണം ചെയ്തതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *