പണിയ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ നഗരസഭാ അധ്യക്ഷനായി പി.വിശ്വനാഥന്‍
വയനാട്: പണിയ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷനായി പി.വിശ്വനാഥന്‍. കല്‍പറ്റയില്‍ എല്‍ഡിഎഫ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ചരിത്രം പിറന്നത്. എടകുനി ഡിവിഷനില്‍ നിന്നാണ് വിശ്വനാഥന്‍ കൗണ്‍സിലറായി നഗരസഭയില്‍ എത്തിയത്. ആദിവാസി ക്ഷേമസമിതി ജില്ലാ അധ്യക്ഷനും കല്‍പ്പറ്റ ഏരിയ കമ്മിറ്റി അംഗവുമായ പി.വിശ്വനാഥനാണ് പുതിയ ചരിത്രം കുറിച്ചത്. 2015ല്‍ കൗണ്‍സിലര്‍ ആയിരുന്നുവെങ്കിലും ആദ്യമായാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന നഗരസഭ ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തതോടെയാണ് പണിയ വിഭാഗത്തില്‍ നിന്നുള്ള ആദ്യ അധ്യക്ഷന്‍ എന്ന പദവി വിശ്വനാഥനിലെത്തിയത്. എടഗുനി പവാര്‍ഡില്‍ നിന്നാണ് വിശ്വനാഥന്റെ വിജയിച്ചത്. .
