February 5, 2026

രണ്ടാമൂഴം അടുത്ത വര്‍ഷം എന്തായാലും പ്രതീക്ഷിക്കാം; പ്രതികരണവുമായി എം ടി യുടെ മകള്‍ അശ്വതി നായര്‍

  • December 26, 2025
  • 1 min read
രണ്ടാമൂഴം അടുത്ത വര്‍ഷം എന്തായാലും പ്രതീക്ഷിക്കാം; പ്രതികരണവുമായി എം ടി യുടെ മകള്‍ അശ്വതി നായര്‍

എം.ടി വാസുദേവന്‍ നായരുടെ സ്വപ്ന സിനിമയായ ‘രണ്ടാമൂഴം’ ഒരു ഗ്ലോബല്‍ സിനിമയായി വരുമെന്നും, ചിത്രം അടുത്ത വര്‍ഷം പ്രതീക്ഷിക്കാമെന്നും എംടിയുടെ മകള്‍ അശ്വതി നായര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ അതിന്റെ പിന്നാലെയാണെന്നും, വലിയ പ്രൊഡക്ഷന്‍ ഹൗസും, വളരെ കേപ്പബിള്‍ ആയി ആ സിനിമ ചെയ്യാന്‍ കഴിയുന്ന ഒരു ടീം ആണ് ചത്രത്തിന്റെ പിന്നിലെന്നും അശ്വതി മാധ്യങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ അതിന്റെ പിന്നാലെ തന്നെയാണ്. ഒരു വലിയ ടീം ആണ്. ടീം ബില്‍ഡിങ് ഒക്കെ ഏകദേശം ആയികഴിഞ്ഞു. വലിയ പ്രൊഡക്ഷന്‍ ഹൗസും,വളരെ കേപ്പബിള്‍ ആയിട്ട് ആ സിനിമ ചെയ്യാന്‍ കഴിയുന്ന ഒരു ടീം തന്നെയാണ്. അതുകൊണ്ട് തന്നെ അതിനെ ഒരു ഗ്ലോബല്‍ ഫിലിം ആയി തന്നെ ലോഞ്ച് ചെയ്യണം എന്നാണ് ആഗ്രഹം. അതുകൊണ്ടാണ് കുറച്ച് വൈകുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്കെ ആയിട്ട് അത് ഔദ്യോഗികമായി ലോഞ്ച് ചെയ്യണം എന്നുള്ളതാണ് നമ്മുടെ ആഗ്രഹം. 2026 ല്‍ എന്തായാലും പ്രതീക്ഷിക്കാം. എന്നും അശ്വതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *