പ്രതികരിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ വിനായകന്‍
അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നപ്പോള്‍ അതില്‍ സന്തോഷം പ്രകടിച്ച് സമൂഹമാധ്യങ്ങളിലൂടെ പ്രതികരിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ വിനായകന്‍.തന്റെ കൂടെയുണ്ടായിരുന്ന ജനം ഇപ്പോഴും കൂടെയുണ്ടെന്നും അതില്‍ എണ്ണം കൂടിയിട്ടേയുള്ളൂവെന്നും വിനായകന്‍ എപ്പോള്‍ ചാവണമെന്ന് കാലം തീരുമാനിക്കുമെന്നും വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു.വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയില്‍ പറ്റിയ പരിക്കാണെന്നും വിനായകന്‍ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ലെന്നും പോസ്റ്റില്‍ പറയുന്നു. അഹംഭവിച്ചവനല്ല വിനായകന്‍, അഹങ്കരിച്ചവനാണ് വിനായകനാണെന്നും കാലം എന്നെ കൊല്ലുന്നതു വരെ ഞാന്‍ സംസാരിച്ചു കൊണ്ടേയിരിക്കുമെന്നും വിനായകന്‍ വ്യക്തമാക്കി.ആട് 3′ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ തോള്‍ എല്ലിനും കഴുത്തിലും മുറിവേറ്റിരുന്നു.



