March 23, 2026

അരുണാചല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഇറ്റാനഗറില്‍ ബിജെപിക്ക് വമ്പന്‍ ജയം ; കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല

  • December 21, 2025
  • 0 min read
അരുണാചല്‍ തദ്ദേശ തിരഞ്ഞെടുപ്പ്  ഇറ്റാനഗറില്‍ ബിജെപിക്ക് വമ്പന്‍ ജയം ; കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല

അരുണാചല്‍ പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മിന്നും ജയം സ്വന്തമാക്കി ബിജെപി. ഇറ്റാനഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. 20 സീറ്റുകളില്‍ 14 എണ്ണവും നേടിയാണ് ബിജെപി ഭരണം നേടിയത്. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല. ഇറ്റാനഗറില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മൂന്ന് സീറ്റുകള്‍ നേടി. ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) രണ്ട് സീറ്റുകകള്‍ നേടി. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു. പാസിഘട്ട് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ (പിപിഎ) വിജയിച്ചു. എട്ട് വാര്‍ഡുകളില്‍ അഞ്ചെണ്ണം നേടിക്കൊണ്ടാണ് ഭരണം സ്വന്തമാക്കിയത്. ബിജെപി രണ്ട് വാര്‍ഡുകള്‍ നേടി. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. ഇറ്റാനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലോ പാസിഘട്ട് മുനിസിപ്പല്‍ കൗണ്‍സിലിലോ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *