തൃശൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ
ത്രിശൂർ :യുവതി വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. പഴുവില്‍ വെസ്റ്റ് ആണ് സംഭവം. വീടിന്റെ അടുക്കളയിലാണ് യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഴുവില്‍ വെസ്റ്റ് വലിയകത്ത് സുല്‍ഫത്ത് ആണ് മരിച്ചത്. 38 വയസായിരുന്നു. (Woman found burnt to death in Thrissur)
ശനി വൈകിട്ട് 5.30ഓടെയാണ് സംഭവം നടന്നത്. തൃപ്രയാറില്‍ തയ്യല്‍ കട നടത്തുന്ന സുല്‍ഫത്ത് വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങള്‍ കടയില്‍ നല്‍കാന്‍ ഭര്‍ത്താവ് ഹനീഫയും മകളും പോയതിനാല്‍ സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുന്നിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി അടുത്തുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അടുക്കള ഭാഗത്തെ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഒഴിഞ്ഞ മണ്ണെണ്ണ കുപ്പിയും സമീപം കാണപ്പെട്ടു. അന്തിക്കാട് പൊലീസ് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി
