February 5, 2026

മ്ലാവിനെ വേട്ടയാടി രണ്ട് പേര്‍ പിടിയില്‍

  • December 20, 2025
  • 1 min read
മ്ലാവിനെ വേട്ടയാടി രണ്ട് പേര്‍ പിടിയില്‍

കമ്പംമെട്ടില്‍ മ്ലാവിനെ വേട്ടയാടിയ രണ്ടു പേരെ കുമളി വനംവകുപ്പ് അറസ്റ്റു ചെയ്തു.കമ്പംമെട്ട് സ്വദേശികളായ പുളിക്കല്‍ ജേക്കബ് മാത്യു (ബിജു -54), മേച്ചേരില്‍ റോബിന്‍സ് (55) എന്നിവരാണ് പിടിയിലായത്. കുമളി റേഞ്ചില്‍പെട്ട കമ്പംമെട്ട് സെക്ഷനില്‍ മ്ലാവ് വേട്ട നടന്നതായി വനപാലകര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജേക്കബ് മാത്യുവിന്റെ വീട്ടില്‍ നിന്ന് മ്ലാവിറച്ചി കണ്ടെത്തിയത്. ഏകദേശം മൂന്ന് കിലോയോളം പാചകം ചെയ്യാത്ത ഇറച്ചിയും രണ്ട് കിലോയോളം പാചകം ചെയ്ത ഇറച്ചിയും കണ്ടെടുത്തു.മ്ലാവിനെ കൊല്ലാന്‍ ഉപയോഗിച്ച ഒരു കത്തിയും പൊലീസ് കണ്ടെത്തി. വേട്ടയ്ക്ക് ജേക്കബ് മാത്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ റോബിന്‍സിനെ പുറ്റടിക്ക് സമീപമുള്ള പ്രദേശത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *