March 23, 2026

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പഞ്ചായത്തംഗം അന്തരിച്ചു

  • December 20, 2025
  • 0 min read
സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പഞ്ചായത്തംഗം അന്തരിച്ചു

സത്യപ്രതിജ്ഞയ്ക്കു മണിക്കുറുകൾ മാത്രം ബാക്കി നിൽക്കേ മീനടത്ത് നിയുക്ത പഞ്ചായത്തംഗം മരണപ്പെട്ടു. മീനടം ഒന്നാം വാർഡിൽ നിന്നു വിജയിച്ച പ്രസാദ് നാരായണനാണ് മരണപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകനും കഴിഞ്ഞ മുപ്പതു വർഷമായി പഞ്ചായത്തംഗവുമായിരുന്നു . നാളത്തെ സത്യപ്രതിജ്ഞയ്ക്കു തയാറെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രസാദിന്റെ അപ്രതീക്ഷിത വേർപാട് ഉറ്റവരെയും, കോൺഗ്രസ് പ്രവർത്തകരെയും ദുഖത്തിലാഴ്ത്തി

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *