മെഡിക്കൽ കോളേജിൽ നിന്നും കാണാതായ രോഗിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
തൃശൂർ: മുളകുന്നത്ത് കാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആശുപത്രിയിൽ നിന്നും കാണാതായ യുവാവിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചേരി ശ്രീലകത്ത് വിനോദ് വർമ്മയുടെ മകൻ വിഷ്ണുവർമ്മ (21) നെയാണ് അവണൂരിലെ പുഴയിൽ മൃതദ്ദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ ആശുപത്രിയിൽ നിന്നും കാണാതാവുന്നത് ഉടനെ അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വീട്ടു കൊടുത്തു. അമ്മ അമ്പിളി വർമ്മ സഹോദരി പാർവ്വതി വർമ്മ. സംസ്ക്കാരം ശനിയാഴ്ച 10.30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ
