February 5, 2026

രണ്ട് പേരുടെ അവയവ ദാനങ്ങള്‍ :12 പേര്‍ക്ക് പുതു ജീവന്‍ നല്‍കി

  • December 19, 2025
  • 0 min read
രണ്ട് പേരുടെ അവയവ ദാനങ്ങള്‍ :12 പേര്‍ക്ക് പുതു ജീവന്‍ നല്‍കി

         മസ്തിഷ്‌ക മരണം സംഭവിച്ച 2 പേരുടെ അവയവദാനങ്ങളിലൂടെ 

12 പേര്‍ക്ക് പുതുജീവന്‍. ലഭിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച 8 വയസുകാരന്‍ 7 പേര്‍ക്കും 53 കാരന്‍ 4 പേര്‍ക്കുമാണ് പുതുജീവനേകിയത്. ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ട് ജീവന്‍ നഷ്ടമായ 8 വയസുകാരന്റെ അവയവങ്ങളാണ് ദാനം ചെയ്തത്.

        കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ് എട്ട് വയസുകാരന്‍ മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കുട്ടിയുടെ ലിവര്‍, കിഡ്‌നി, കോര്‍ണിയ, ഹാര്‍ട്ട് വാല്‍വ് എന്നിവയാണ് ദാനം ചെയ്തത്.

               അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് കവടിയാര്‍ ജവഹര്‍ നഗര്‍ സ്വദേശി ദിവാകര്‍ എസ് രാജേഷ് യാത്രയായത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ദിവാകറിന്റെരണ്ട് വൃക്കയും, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും ഒരു വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ രോഗിക്കും രണ്ട് നേത്രപടലങ്ങള്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലെ രോഗികള്‍ക്കുമാണ് ദാനം  ചെയ്തത്.്
റിപ്പോർട്ട്‌ മധു 

Leave a Reply

Your email address will not be published. Required fields are marked *