February 5, 2026

അയ്യപ്പഭക്തരുടെ കാർ ബൈക്കിലിടിച്ചു :കയ്‌പമംഗലത്ത് വാഹനാപകടത്തിൽ 3 പേർക്ക് പരുക്ക്

  • December 19, 2025
  • 0 min read
അയ്യപ്പഭക്തരുടെ കാർ ബൈക്കിലിടിച്ചു :കയ്‌പമംഗലത്ത്  വാഹനാപകടത്തിൽ 3 പേർക്ക് പരുക്ക്

തെലങ്കാനയിൽ നിന്നുള്ള അയ്യപ്പഭക്തരുടെ കാറും മറ്റ് രണ്ട് ബൈക്കുകളുമാണ് അപകടത്തിൽപ്പെട്ടത്. കാറിന് മുന്നിൽ പോയിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ചപ്പോൾ നിയന്ത്രിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അയ്യപ്പഭക്തരുടെ കാർ ബൈക്കിലിടിക്കുകയും കാനയിലേക്ക് മറിയുകയായിരുന്നു. കാറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്ന 4 പേരും സുരക്ഷിതരാണ്. ബൈക്ക് യാത്രക്കാരായ കയ്‌പമംഗലം കൂരിക്കുഴി പുതിയവീട്ടിൽ മുഹമ്മദ് സലീം, ഭാര്യ സീനത്ത്, വലപ്പാട് സ്വദേശി മുഹമ്മദ് സാബിത്ത് എന്നിവർക്ക് പരിക്കുണ്ട്. ഇവരെ കൊടുങ്ങല്ലൂർ എ. ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *