February 5, 2026

ശ്രീഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം സമർപ്പിച്ച് പ്രമുഖ വ്യവസായ ഗ്രൂപ്പ്‌

  • December 19, 2025
  • 0 min read
ശ്രീഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം സമർപ്പിച്ച് പ്രമുഖ വ്യവസായ ഗ്രൂപ്പ്‌

ഗുരുവായൂർ:ശ്രീഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കുന്നതിനായി പുതിയ സ്വർണ്ണക്കുടം സമർപ്പിച്ചു. 460 ഗ്രാം (57.5 പവൻ) തൂക്കം വരുന്ന സ്വർണ്ണക്കുടം പ്രശസ്തമായ ഒരു വ്യവസായ ഗ്രൂപ്പാണ് സമർപ്പിച്ചത്.രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്രനട തുറന്ന സമയത്തായിരുന്നു സമർപ്പണ ചടങ്ങ് നടന്നത്. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസിസ്റ്റന്റ് മാനേജർ സി.ആർ. ലെജുമോൾ എന്നിവർ സന്നിഹിതരായിരുന്നു.സമർപ്പണത്തിന് ശേഷം വഴിപാടുകാർക്ക് കളഭം, കദളിപ്പഴം, പഞ്ചസാര, തിരുമുടിമാല എന്നിവ ഉൾപ്പെടുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങളും വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *