February 5, 2026

കുഴഞ്ഞ് വീണ് മരണങ്ങള്‍ കോവിഡ് വാക്‌സിനുമായി യാതൊരു ബന്ധവുമില്ലെന്ന് എയിംസ് പഠനറിപ്പോര്‍ട്ട്

  • December 16, 2025
  • 1 min read
കുഴഞ്ഞ് വീണ്  മരണങ്ങള്‍  കോവിഡ് വാക്‌സിനുമായി യാതൊരു ബന്ധവുമില്ലെന്ന് എയിംസ്  പഠനറിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:അടുത്ത കാലത്ത് യുവാക്കളില്‍ പെട്ടെന്നുണ്ടാകുന്ന മരണം അതും കുഴഞ്ഞുവീണും മറ്റും കൂടുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അതിനു കാരണം കോവിഡ് വാക്‌സിനേഷന്‍ ആണെന്ന പ്രചരണമാണ് ഈ വിഷയത്തിന് വലിയ ശ്രദ്ധ നേടാന്‍ കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും സമൂഹത്തില്‍ ഉയര്‍ന്നുവന്നിരുന്നു.പക്ഷെ ഇപ്പോള്‍ മരണങ്ങള്‍ക്ക് കോവിഡ് വാക്‌സിനുമായി യാതൊരു ബന്ധവുമില്ലെന്ന് എയിംസ് നടത്തിയ പഠനത്തില്‍ പറയുന്നു.രാജ്യത്ത് നിലവിലുള്ള ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങളെ ചോദ്യം ചെയ്യുന്നതും ആശങ്കയുളവാക്കുന്നതുമാണ് യുവാക്കളില്‍ പെട്ടെന്നുണ്ടാകുന്ന മരണം എന്നും എന്നാല്‍ ഇതിന് കോവിഡ് വാക്‌സിനുമായി ബന്ധമില്ലെന്നും പഠനത്തിനുശേഷം എയിംസ് പറയുന്നു.കൊറോണറി ആര്‍ട്ടറി സംബന്ധിച്ച രോഗമാണ് പ്രധാന കാരണമെന്നും ശ്വാസകോശ സംബന്ധമായ അസുഖമാണ് മറ്റൊരു കാരണമെന്നും ഇതിന് സമഗ്രമായ പഠനം ആവശ്യമാണെന്നും എയിംസ് പറയുന്നു.’ബേര്‍ഡന്‍ ഓഫ് സഡന്‍ ഡെത്ത് ഇന്‍ യംഗ് അഡല്‍ട്‌സ്’ എന്ന പഠനം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരുന്നു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ആധികാരിക ജേണലായ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഇതു സംബന്ധിച്ച പഠനത്തി?ന്റെ വിശദാംശങ്ങള്‍ എയിംസ് പ്രസിദ്ധീകരിച്ചു.വെര്‍ബല്‍ ഓട്ടോപ്‌സി, പോസ്റ്റ് മോര്‍ട്ടം ഇമേജിങ്, ഹിസ്റ്റോ പതോളജിക്കല്‍ എക്‌സാമിനേഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരു സംഘം ഗവേഷഷകരാണ് പഠനം നടത്തിയത്. 18 മുതല്‍ 45 വയസ്സുവരെയുള്ള യുവാക്കളിലുണ്ടായ അപ്രതീക്ഷിത മരണമാണ് പഠനവിധേയമാക്കിയത്.എന്നാല്‍ കോവിഡ് വാക്‌സിനുമായി ബന്ധിപ്പിച്ചുള്ള യാതൊരു തെളിവുകളും ലഭിച്ചില്ല.കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റവുമായി ബന്ധപ്പെട്ട കാരണമായിരുന്നു മുഖ്യമായും ക?ണ്ട മരണകാരണം. കാര്‍ഡിയാക് ബന്ധമില്ലാത്ത കാരണങ്ങളും ശ്വസകോശസംബന്ധിയായ ബുദ്ധമുട്ടുകളുമായിരുന്നു മറ്റൊരു പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *