നടൻ ദിലീപ് ഇന്ന് പുലർച്ചെ ശബരിമലയിൽ ദർശനം നടത്തി
നടൻ ദിലീപ് ഇന്ന് പുലർച്ചെ ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെയോടെ സന്നിധാനത്തെത്തിയ അദ്ദേഹം സാധാരണ ഭക്തരെപ്പോലെ ദർശന ക്രമങ്ങൾ പാലിച്ചാണ് ദർശനം നടത്തിയത്.ഇരുമുടിക്കെട്ട് ഇല്ലാതെയും പതിനെട്ടാംപടി ചവിട്ടാതെയുമായിരുന്നു ദർശനം. പതിവ് ആചാരങ്ങൾ പാലിച്ച് പ്രത്യേക പൂജകളോ ചടങ്ങുകളോ കൂടാതെയാണ് ദിലീപ് ദർശനം നടത്തിയതെന്ന് ദേവസ്വം വൃത്തങ്ങൾ അറിയിച്ചു.ഇദ്ദേഹത്തിന് യാതൊരു വിധത്തിലുള്ള വി.ഐ.പി പരിഗണനയും നൽകിയില്ല. പ്രത്യേക സുരക്ഷയോ മുൻഗണനാ സൗകര്യങ്ങളോ ഇല്ലാതെ സാധാരണ ദർശന നിരയിലൂടെയായിരുന്നു അദ്ദേഹം ദർശനം പൂർത്തിയാക്കിയത്.ദർശനത്തിന് ശേഷം സന്നിധാനം വിട്ട അദ്ദേഹം മറ്റ് പരിപാടികളില്ലാതെ മടങ്ങി.
റിപ്പോർട്ട് അനീഷ് ചുനക്കര




