വാകത്താനത്ത് പുലിയെ കണ്ടെന്ന് നാട്ടുകാര്‍:പൊലീസും, വനംവകുപ്പും തിരച്ചില്‍ തുടരുന്നു
കോട്ടയം :വാകത്താനം പാണ്ടന്‍ ചിറ വെട്ടിക്കലുങ്ക് ഭാഗത്ത് ഇന്ന് വൈകുന്നേരമാണ് നാട്ടുകാര്‍ പുലിയെ കണ്ടതായി പറയുന്നത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണെന്ന് വാകത്താനം പോലീസ് അറിയിച്ചു. എന്നാല്‍ വാകത്താനം പ്രദേശം വനവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശമാണ് . ഇവിടെ പുലിയെത്താന്‍ സാധ്യത കുറവാണ്. ഏതെങ്കിലും മൃഗങ്ങളെ കണ്ട് നാട്ടുകാര്‍ പുലിയാണോ എന്ന് തെറ്റിദ്ധരിച്ചതാണോയെന്നും സംശയവുമുണ്ട്
റിപ്പോർട്ട് മധു




