വീടിന്റെ ഗേയ്റ്റിന് സമീപം കോമ്പൗണ്ടിലേക്ക് സ്ഫോടക വസ്തുക്കൾ കത്തിച്ചെറിഞ്ഞു: സഹോദരങ്ങൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ കൊരുമ്പിശ്ശേരി വാർഡിലെ നിലവിലെ കൗൺസിലർ ആയ മനവലശ്ശേരി വില്ലേജ് കൊരുമ്പിശ്ശേരി സ്വദേശി തട്ടിൽ വീട്ടിൽ ചാർളി 64 വയസ് എന്നയാളുടെ വീടിന്റെ ഗേയ്റ്റിന് സമീപം കോമ്പൗണ്ടിലേക്ക് സ്ഫോടക വസ്തുവായ പത്തോളം ഗുണ്ട് കത്തിച്ചെറിഞ്ഞ് പൊട്ടിച്ച് പരാതിക്കാരനെ ഭയപ്പെടുത്തി മന:പൂർവ്വം അപായം ഉണ്ടാക്കുന്നതിന് ശ്രമിച്ച സംഭവത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത വകുപ്പ് 288, 3 (5), എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് വകുപ്പ് 4 (b) എന്നിവ പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു.
ഈ കേസ്സിലെ പ്രതികളായ മനവലശ്ശേരി വില്ലേജ് കൊരുമ്പിശ്ശേരി സ്വദേശി ഐനിയിൽ വീട്ടിൽ മഹേഷ് 47 വയസ്, സഹോദരൻ മനീഷ് 44 വയസ് എന്നിവരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.




