4കെ നിലവാരത്തില്‍ സമ്മര്‍ ഇന്‍ ബത്ലഹേം’ റീ റിലീസ് ഇന്ന്
സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കലാഭവന്‍ മണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തി സൂപ്പര്‍ ഹിറ്റായി മാറിയ സമ്മര്‍ ഇന്‍ ബത്ലഹേം നാളെ വീണ്ടും തിയറ്ററുകളില്‍. പുത്തന്‍ സാങ്കേതിക മികവോടെ പടം തിയറ്ററില്‍ എത്തുന്ന സന്തോഷം മോഹന്‍ലാല്‍ പങ്കുവച്ചു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ റീ റിലീസ്. 1998ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ എമോഷണല്‍ എവര്‍ഗ്രീന്‍ ക്‌ളാസിക്കാണ്. സിബി മലയില്‍ – രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം ഗംഭീര വിജയം നേടിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത് കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തില്‍ റീമാസ്റ്റേര്‍ ചെയ്യുന്നത്.



