സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി
.ബരാബതി സ്റ്റേഡിയത്തിലുണ്ടായ മത്സരത്തിൽ ഇന്ത്യ 101 റൺസിന്റെ കൂറ്റൻ വിജയംനേടി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. ശക്തമായ ബാറ്റിംഗിന് പിന്നാലെ ഇന്ത്യൻ ബൗളർമാരും ദക്ഷിണാഫ്രിക്കൻ നിരയെ തകർത്തുകൊണ്ട് വമ്പൻ ജയത്തിന് അടിത്തറ ഒരുക്കി.ഇന്ത്യയുടെ ഈ വിജയം സീരീസിൽ ശക്തമായ മുന്നേറ്റത്തിനാണ് കരുതുന്നത്.
