വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല
കൊച്ചി: തിരക്കുകളെല്ലാം മാറ്റിവച്ച് ഓരോ തിരഞ്ഞെടുപ്പിലും കൃത്യമായി വോട്ട് ചെയ്യാനെത്താറുള്ള മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. നിലവിലെ വോട്ടർ പട്ടികയിൽ മമ്മൂട്ടിയുടെ പേര് ഉൾപ്പെടാത്തതാണ് കാരണം. കൊച്ചി നഗരസഭയുടെ 44-ാം ഡിവിഷനിലാണ് നടന്റെ വീട്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നുരുന്നി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും വാർത്തകളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഇത്തവണ പട്ടികയിൽ പേര് ചേർക്കാത്ത സാഹചര്യത്തിൽ താരം വോട്ട് ചെയ്യാൻ കഴിയുന്നില്ല.അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലം മേഖലയിൽ ബൂത്ത് നമ്പർ 3-ൽ ആയിരുന്നു അദ്ദേഹത്തിന്റെ വോട്ടെടുപ്പ്.




