ശസ്ത്രക്രിയയ്‌ക്ക് നൽകിയ അനസ്‌തീഷ്യയ്ക്ക് പിന്നാലെ 6 മാസം അബോധാവസ്ഥ; യുവാവ് മരണത്തിന് കീഴടങ്ങി
കാസർഗോഡ്: ശസ്ത്രക്രിയക്ക് മുന്നോടിയായി നൽകിയ അനസ്‌തേഷ്യയെ തുടർന്ന് ആറുമാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ഉദുമ കുണ്ടടുക്കത്ത് സ്വദേശി അൽത്താഫ് (31) ആണ് മരിച്ചത്.ഏകദേശം ആറുമാസം മുൻപ് ചെർക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ അൽത്താഫിന് ശസ്ത്രക്രിയയ്ക്കുമുമ്പ് അനസ്‌തീഷ്യ നൽകുകയായിരുന്നു. എന്നാൽ അനസ്‌തേഷ്യ നൽകിയതിനു പിന്നാലെ അൽത്താഫിന് ബോധം തിരിച്ചു കിട്ടിയിരുന്നില്ല.തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ അദ്ദേഹം ദീർഘകാലം ചികിത്സയിലായിരുന്നു. എന്നാൽ നില മെച്ചപ്പെടാതെ ഇന്ന് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.




