വടക്കാഞ്ചേരി നഗരസഭയിൽ കൈക്കൂലി കേസ്; രണ്ട് ജീവനക്കാർ വിജിലൻസിന്റെ പിടിയിൽ
ആക്രിക്കട ആരംഭിക്കാനായി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ വടക്കാഞ്ചേരി നഗരസഭയിലെ രണ്ട് ജീവനക്കാരെ വിജിലൻസ് അറസ്റ്റ് ചെയ്തു. ക്ലീൻ സിറ്റി മാനേജർ ജിതേഷ് കുമാറിനെയും കണ്ടിജൻ്റ് ജീവനക്കാരൻ സന്തോഷിനെയും ആണ് പിടികൂടിയത്.രഹസ്യമായി ലഭിച്ച പരാതിയെ തുടർന്ന് വിജിലൻസ് ഡിവൈഎസ്പി ജിംപോളിന്റെ നേതൃത്വത്തിലുള്ള സംഘം നഗരസഭയിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയതിനുള്ള തെളിവുകളോടെ ഇരുവരും കുടുക്കിലായി.അനധികൃതമായി കൈക്കൂലി ആവശ്യപ്പെട്ടതും സ്വീകരിച്ചതുമായ കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
