March 22, 2026

കോട്ടയം റെയിൽവേ കാൻ്റീനിൽ തീ പിടുത്തം

  • December 4, 2025
  • 0 min read
കോട്ടയം റെയിൽവേ കാൻ്റീനിൽ തീ പിടുത്തം

പോർട്ടർമാരും പാഴ്സൽ ഓഫീസിലെ ജീവനക്കാരും ചേർന്ന് തീ അണച്ചു* കോട്ടയം റെയിൽവേ സ്റ്റേഷൻ കാന്റീനിൽ തീപിടുത്തം.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽ നിന്നും തീ ആളിപ്പടർന്നതാണ് അപകട കാരണമായത്.ജീവനക്കാരും, കാൻ്റീനിൽ ഭക്ഷണം കഴിക്കാൻ എത്തിയ അയ്യപ്പഭക്തരും അടക്കം നിരവധി പേർ ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നു.തീ കാൻ്റീനിൻ്റെ ചിമ്മിനിക്കുള്ളിലൂടെ മുകൾഭാഗത്തേക്ക് അതിവേഗം പടർന്നതും ആശങ്ക പരത്തി. എന്നാൽ തീ ആളുന്നത് കണ്ട് സമീപത്തെ റെയിൽവേ പാഴ്സൽ ഓഫീസിലെ ജീവനക്കാരും, പോർട്ടർമാരും ചേർന്ന് പരിസരത്ത് പലയിടത്തായി സ്ഥാപിച്ചിരുന്ന ഫയർ എസ്റ്റിഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു.പാഴ്സൽ ഓഫീസിലെ ജീവനക്കാരൻ കുമരകം സ്വദേശി ഉണ്ണി ഫയർ എസ്റ്റിഗ്യൂഷറുമായി അടുക്കളയിൽ കയറി അടുപ്പിലെ തീ അണച്ചതിനാൽ ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലേക്ക് അടക്കം തീ പടരാതെ വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു.ഫയർഫോഴ്സും, പോലീസും അടക്കമുള്ളവർ ഉടൻതന്നെ സ്ഥലത്തെത്തി തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *