February 5, 2026

കോളേജ് വിദ്യാർത്ഥികളുടെ ബൈക്ക് ഓട്ടോയിൽ ഇടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  • December 2, 2025
  • 0 min read
കോളേജ് വിദ്യാർത്ഥികളുടെ ബൈക്ക്  ഓട്ടോയിൽ ഇടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: വീട്ടിൽ നിന്ന് കോളേജിലേക്കുള്ള യാത്ര ദാരുണാന്ത്യത്തിലേക്ക്. മതിലകം ശ്രീനാരായണപുരത്ത് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍വശത്ത് വന്ന ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു, മറ്റൊരാൾക്ക് പരിക്ക്.അപകടത്തിൽ മരിച്ചത് മതിലകം പാലക്കാട്ട്പറമ്പ് സ്വദേശിയും ശ്രീനാരായണപുരം പി. വെമ്പല്ലൂർ അസ്മാബി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ മുഹമ്മദ് അദ്നാൻ (19) ആണ്. കൂടെയുണ്ടായിരുന്ന മതിലകം സ്വദേശിയായ അമീൻ പരിക്കുകളോടെ ചികിത്സയിലാണ്.അപകടം ഇന്ന് രാവിലെ ദേശീയപാത 66ൽ, ശ്രീനാരായണപുരത്തെ പെട്രോൾ പമ്പിനടുത്തുള്ള വളവിൽ വെച്ചാണ് ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിരുവന്ന ഓട്ടോയിലേക്ക് ഇടിച്ചതോടെയാണ് ദുരന്തം സംഭവിച്ചത്.പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *