February 5, 2026

വയനാട് വീടിനുള്ളിൽ പൊള്ളലേറ്റ് മധ്യവയസ്കൻ മരിച്ച നിലയിൽ

  • November 28, 2025
  • 0 min read
വയനാട് വീടിനുള്ളിൽ പൊള്ളലേറ്റ് മധ്യവയസ്കൻ മരിച്ച നിലയിൽ

മാനന്തവാടി: പായോടിന് സമീപം വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വരിക്കമാക്കിൽ സ്വദേശിയായ റോജൻ (51) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയോടെ വീട്ടിൽ നിന്ന് പുക ഉയരുന്നതറിഞ്ഞ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *