December 7, 2025

നടനും കർഷകനുമായ കൃഷ്ണപ്രസാദിന്റെ “ഹൃദയപൂർവം കർഷക നടൻ’ പുസ്തകത്തിന്റെ ആദ്യ പ്രതി നടൻ മോഹൻലാലിന് കൈമാറി

  • November 5, 2025
  • 0 min read
നടനും കർഷകനുമായ കൃഷ്ണപ്രസാദിന്റെ “ഹൃദയപൂർവം കർഷക നടൻ’ പുസ്തകത്തിന്റെ ആദ്യ പ്രതി നടൻ മോഹൻലാലിന് കൈമാറി

സിനിമയും കൃഷിയും ചേർന്നൊരു ഹൃദയസംഗമത്തിന്റെ പ്രതീകമായി പുറത്തിറങ്ങിയ “ഹൃദയപൂർവം കർഷക നടൻ” എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി നടനും കർഷകനുമായ കൃഷ്ണപ്രസാദ് നടൻ മോഹൻലാലിന് കൈമാറി.

, എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനു നന്ദി രേഖപ്പെടുത്തുന്ന നിമിഷമായിരുന്നു ഇത്.

എഴുത്തുകാരന്റെ ആദ്യ അക്ഷരോധ്യമമായ ഈ ഗ്രന്ഥം കർഷകജീവിതത്തിന്റെ അനുഭവങ്ങളും, നടന്റെ ജീവിതയാത്രയും, ഹൃദയത്തോടൊപ്പം തൊഴിൽ ചെയ്യാനുള്ള പ്രചോദനവുമായാണ് മുന്നോട്ട് വരുന്നത്.

ലാലേട്ടന് കൈമാറിയതിനെത്തുടർന്ന് കൃഷണ പ്രസാദ് ഫേസ്ബുക്കിലൂടെ മോഹൻലാലിന് നന്ദി അർപ്പിച്ചു:

“എന്റെ ആദ്യ രചനയ്ക്ക് അവതാരികയും പ്രോത്സാഹനവും നൽകിയതിൽ ലാലേട്ടന്റെ സ്നേഹവും ആത്മാർത്ഥതയും എന്നെ ഏറെ സ്പർശിച്ചു. ഈ നിമിഷം ഒരിക്കലും മറക്കാനാകില്ല.”

Leave a Reply

Your email address will not be published. Required fields are marked *